Timely news thodupuzha

എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യാ മാർച്ച് ഇടുക്കി ജില്ലയിൽ പ്രവേശിച്ചു

തൊടുപുഴ: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടിയെന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സേവ് ഇന്ത്യാ മാർച്ച് ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. രാവിലെ കാഞ്ഞാറിലെത്തിയ ജാഥയുടെ പൊതു സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അം​ഗം കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സി.വി വിപിൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി റ്റി.റ്റി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥയാണ് ഇടുക്കിയിലെത്തിയത്. അദ്ദേഹത്തിന് യോ​ഗത്തിൽ വച്ച് സ്വീകരണം നൽകി.

ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. അഭിലാഷ് സ്വാ​ഗതം ആശംസിച്ചു. കാഞ്ഞാറിൽ നിന്നും തൊടുപുഴയിലെത്തിയ ജാഥക്കൊപ്പം എ.ഐ.വൈ.എഫ് പ്രവർത്തർ അണിനിരന്നു. വൈകീട്ട് നാലിന് തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ എത്തിച്ചേർന്ന ശേഷം സമാപന സമ്മേളനം സംഘടിപ്പിച്ചു. കാസർഗോഡ് നിന്ന് ആരംഭിച്ച എൈവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥയും തെക്കൻ മേഖല ജാഥയും 28ന് തൃശൂരിൽ സംഗമിക്കും.

Leave a Comment

Your email address will not be published. Required fields are marked *