
ഇടുക്കി: കണിശു, ഗണക തടുങ്ങിയ സമുദായങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി ഇടുക്കി ജില്ലയിൽ പഴയരിക്കണ്ടം കേന്ദ്രമാക്കി കണിശു പണിക്കർ ഗണകസഭ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. 3ആം പട്ടികയിലെ 32ആം നമ്പറിലുള്ള എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കി കൊണ്ടാണ് സംഘടന ആവിഷ്കരിച്ചിരിക്കുന്നത്.

1943 മുതൽ കേരളത്തിൽ ഗണക സമുദായത്തിന്റെ പേരിൽ നിരവധി സംഘടനകൾ രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈദ്യം, ജ്യോതിഷം തുടങ്ങിയ പാരമ്പര്യ തൊഴിൽ ചെയ്യുമന്ന സമുദായത്തിന് ഇതുവരെ ഒരു സ്കൂളോ, കോളെജോ ഒന്നും പടുത്തുയർത്താൻ സ്ധിച്ചിട്ടില്ല. ഈ സമുദായത്തെ ഗവൺമെന്റ് അവഗണിച്ചെന്നും അതിനാൽ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന് സമുദായത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് സഘടന രൂപീകരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

കണിശു പണിക്കർ ഗണകസഭയുടെ ഭാരവാഹികളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ഒ.എൻ മോഹനൻ(സംസ്ഥാന പ്രസിഡന്റ്), കെ.എസ് ഹരിദാസ്(ജനറൽ സെക്രട്ടറി), വിജയകുമാർ യു.ആർ(ട്രഷറർ) എന്നിവരാണ് ആദ്യ ഭരണസമിതി അംഗങ്ങൾ.