Timely news thodupuzha

logo

വിദേശ നേതാക്കൾക്ക് നയതന്ത്ര പരിരക്ഷ നൽകി ദക്ഷിണാഫ്രിക്ക

കേപ്‌ ടൗൺ: ബ്രിക്സ്‌ ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള വിദേശ നേതാക്കൾക്ക് നയതന്ത്ര പരിരക്ഷ നൽകി ദക്ഷിണാഫ്രിക്ക. അറസ്റ്റ്‌, തടഞ്ഞുവയ്ക്കൽ തുടങ്ങിയ നടപടികളിൽനിന്ന്‌ ഇതോടെ ഇവർക്ക്‌ സംരക്ഷണമുണ്ടാകും.

ഇതുസംബന്ധിച്ച ഉത്തരവ്‌ തിങ്കളാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചു.അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) പുടിനെ അറസ്റ്റ്‌ ചെയ്യാൻ മാർച്ചിൽ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, ഐ.സി.സി അംഗമായ ദക്ഷിണാഫ്രിക്ക രാജ്യത്തെത്തുന്ന പുടിനെ അറസ്റ്റ്‌ ചെയ്യാൻ ബാധ്യസ്ഥരാണ്‌.

നയതന്ത്ര പരിരക്ഷ നൽകുന്നതോടെ നിലവിലെ ബ്രിക്സ്‌ മേധാവിയായ ദക്ഷിണാഫ്രിക്കയ്ക്ക്‌ പുടിന്റെ അറസ്റ്റ്‌ തടയാനാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേപ്‌ ടൗണിൽ നടക്കുന്ന ബ്രിക്സ്‌ വിദേശമന്ത്രിമാരുടെ യോഗത്തിൽ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *