Timely news thodupuzha

logo

ആദ്യമായി സാധാരണക്കാരനെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനീസ് ബഹിരാകാശസഞ്ചാരികൾ

ബീജിങ്ങ്‌: സാധാരണക്കാരനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിക്കുന്ന രാഷ്ട്രമായി ചൈന. ബീജിങ്ങിലെ ബെയ്‌ഹാങ്‌ സർവകലാശാല പ്രൊഫസർ ഗുയി ഹൈചാവോയെ ചൊവ്വാഴ്ച ഷെൻഛോ 16 പേടകത്തിൽ ടിയാൻഗോങ്‌ ബഹിരാകാശനിലയത്തിലാണ് എത്തിച്ചത്.

മൂന്ന്‌ ബഹിരാകാശസഞ്ചാരികളും സംഘത്തിലുണ്ട്‌. ഇവർ അഞ്ചുമാസം നിലയത്തിൽ തുടരും.

നവംബർമുതൽ നിലയത്തിൽ പ്രവർത്തിക്കുന്ന സംഘം ഉടൻ ഭൂമിയിലേക്ക്‌ മടങ്ങും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌ ലോങ്‌ മാർച്ച്‌ 2 എഫ്‌ റോക്കറ്റിലായിരുന്നു ഷെൻഛോ 16ന്റെ വിക്ഷേപണം.

പത്തുമിനിറ്റിൽ പേടകം റോക്കറ്റിൽനിന്ന്‌ വേർപെട്ട്‌ നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. മണിക്കൂറുകൾക്കകം ബഹിരാകാശ നിലയവുമായി ചേർന്നു.

Leave a Comment

Your email address will not be published. Required fields are marked *