
മൂലമറ്റം: കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഐറീഷ് ഓട നിർമ്മിക്കാൻ വേണ്ടി ജെ.സി.ബി ഉപയോഗിച്ച് റോഡിൻ്റെ ഇരു സൈഡുകളും മാന്തിയിട്ട് മാസങ്ങളായി. കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തു. ബാക്കി ഭാഗം കോൺക്രീറ്റ് ചെയ്യാതെ വണ്ടിയും സൈഡിൽ ഒതുക്കിയിട്ടിട്ട് കോൺട്രാക്ടർ പോയി. വണ്ടി അവിടെ കാട്കയറി കിടക്കുന്നു. കോൺക്രീറ്റ് ചെയ്യാത്ത ഭാഗം വെള്ളമൊഴുകി കുഴിയായി മാറി. നിത്യേന കെ.എസ് ആർറ്റിസി ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതാണ്.

ടൂറിസ്റ്റ് കേന്ദ്രമായ കുമളി, തേക്കടി, തങ്ങളുപാറ, കുരിശുമല, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ ഓടികൊണ്ടിരിക്കുന്ന ഇവിടെ മഞ്ഞ് കൂടിയുള്ളതുകൊണ്ട് റോഡ് ശരിക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് പലപ്പോഴും കുഴിയിൽ ചാടി അപകടത്തിൽ പെടാറുണ്ട്. മൂലമറ്റം – വാഗമൺ റോഡിൽ മണപ്പാടിയിലും ഇതു തന്നെയാണ് അവസ്ഥ.
ഏത് സമയത്തും ഈ രണ്ട് റോഡുകളിലും അപകടം സംഭവിക്കാം. കാഞ്ഞാർ പുളളിക്കാനം റോഡിൽ പല സ്ഥലത്തും കൊക്കയായതു കൊണ്ട് വൻ അപകടത്തിന് സാധ്യതയുണ്ട്. എത്രയും പെട്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ അടിയന്തര ശ്രദ്ധ ഈ റോഡുകളുടെ കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.