കൊച്ചി: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ വിഭാഗം മുൻ കോ ഓർഡിനേറ്റർ വിനോദ് കുമാറിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ മാർക്ക് ലിസ്റ്റ് തിരുത്തൽ വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നിൽ വിനോദ് കുമാറാണെന്ന് ആരോപിച്ചിരുന്നു. തുടർന്ന് വിനോദ് കുമാറിന് സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇതിനു പിന്നാലെയാണ് വിനോദ് കുമാർ നിയമ സഹായം നേടിയത്. സെൻട്രൽ പൊലീസ് കോടതിയുടെ നിർദേശപ്രകാരം പരാതിയിൽ കേസെടുക്കുകയായിരുന്നു.