തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്‌യുക്കാരുണ്ടാക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾക്കും എസ്.എഫ്.ഐക്കാരെ എന്തിനാണ് പഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്.എഫ്.ഐയെ തകർക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.വ്യാജ രേഖ കേസിൽ കെ. വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല.
ഒളിവിൽ കഴിഞ്ഞപ്പോൾ സി.പി.എമ്മുകാർ സഹായിച്ചോ എന്ന കാര്യം അന്വേഷിച്ച ശേഷം നടപടിയെടുക്കും; തെറ്റായ പ്രവണതകളുണ്ടെങ്കിൽ തിരുത്തും. ബാബുജാൻ സിൻഡിക്കേറ്റഗമെന്ന നിലയിൽ ഇടപെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.