Timely news thodupuzha

logo

ലെസ്ബിയൻ പങ്കാളിയെ തടഞ്ഞു വെച്ചതായി പരാതി; പൊലീസ് കേസെടുത്തു

മലപ്പുറം: ലെസ്ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞു വക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

മലപ്പുറം സ്വദേശി സുമയ്യ ഷെരീഫാണ് പങ്കാളി കൊണ്ടോട്ടി സ്വദേശി ഹഫീഫയെ വീട്ടുകാർ തടഞ്ഞുവെച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്. ഹഫീഫയെ വീട്ടുകാർ തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

സുമയ്യയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *