Timely news thodupuzha

logo

രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മം നിലനിർത്താൻ നിയമ കമ്മിഷൻ ശുപാർ ചെയ്യാൻ സാധ്യത

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് ഏ​​റെ വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മം പി​​ൻ​​വ​​ലി​​ക്ക​​രു​​തെ​​ന്ന നി​​യ​​മ ക​​മ്മി​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റി​​സ് ഋ​​തു​​രാ​​ജ് ആ​​വ​​സ്തി നിലപാട് വ്യക്തമായതോടെ, നിയമം നിലനിർത്താൻ നിയമ കമ്മിഷൻ ശുപാർ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായി.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മേ​​യി​​ലെ സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​ത്തു​​ട​​ർ​​ന്ന് കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്തെ കി​​രാ​​ത നി​​യ​​മ​​മെ​​ന്ന് വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട “124 എ’​​പ്ര​​കാ​​ര​​മു​​ള്ള എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കെ​​യാ​​ണു നി​​യ​​മ ക​​മ്മി​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ നി​​ല​​പാ​​ട് പ്ര​​ഖ്യാ​​പി​​ച്ച​​ത്.

രാ​​ജ്യ​​ത്തി​​ൻറെ സു​​ര​​ക്ഷ​​യും അ​​ഖ​​ണ്ഡ​​ത​​യും ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന മാ​​ർ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ ശി​​ക്ഷാ നി​​യ​​മ​​ത്തി​​ലെ “124 എ’ ​​വ​​കു​​പ്പ് എന്നാണ് വാദം. ക​​ശ്മീ​​ർ മു​​ത​​ൽ കേ​​ര​​ളം വ​​രെ​​യും പ​​ഞ്ചാ​​ബ് മു​​ത​​ൽ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ വ​​രെ​​യു​​മു​​ള്ള നി​​ല​​വി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മം നി​​ല​​നി​​ർ​​ത്തേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ആവസ്തി പറയുന്നു.

നി​​യ​​മം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​രി​​ശോ​​ധി​​ച്ച് ക​​മ്മി​​ഷ​​ൻ ക​​ഴി​​ഞ്ഞ​​മാ​​സം കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു. ദു​​രു​​പ​​യോ​​ഗം ത​​ട​​യാ​​ൻ ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇ​​തി​​ലു​​ണ്ടെ​​ന്നും യു​​എ​​സും ക്യാ​​ന​​ഡ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ജ​​ർ​​മ​​നി​​യു​​മ​​ട​​ക്കം രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ത​​ങ്ങ​​ളു​​ടേ​​താ​​യ നി​​യ​​മ​​ങ്ങ​​ളു​​ണ്ടെ​​ന്നും ക​​മ്മി​​ഷ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.

Leave a Comment

Your email address will not be published. Required fields are marked *