Timely news thodupuzha

logo

സിദ്ധരാമയ്യക്കെതിരെ ഡി.കെ.ശിവകുമാർ

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിഹസിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 2017 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ഒരു സ്റ്റീൽ ഫ്ലൈ ഓവർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിണു ഡികെയുടെ പരോക്ഷ വിമർശനം. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ ഭീഷണികൾ മറികടന്ന് പദ്ധതി നടപ്പാക്കിയേനെ എന്ന് ഡികെ പറഞ്ഞു.

ബാംഗ്ലൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാർഗമായി ബസവേശ്വര സർക്കിൾ മുതൽ ഹെബ്ബാൾ ജംഗ്ഷൻ വരെ 1761 കോടി രൂപ ചെലവിൽ സ്റ്റീൽ ഫ്ലൈ ഓവർ നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ സ്ഥലത്തെ മരംമുറിക്കുന്നത് എതിരായി രംഗത്തെത്തുകയും പദ്ധതിയിൽ അഴിമതി ആരോപണം ഉയരുകയും ചെയ്തതോടെ പദ്ധതി വേണ്ടെന്നു വയ്ക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *