ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ തിരുവനന്തപുരം സ്വദേശി വി.സി. ലെനിൻ ആണ് അറസ്റ്റിലായത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരിലെ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി മർദിച്ച കേസിലാണ് അറസ്റ്റ്.
വകുപ്പു തലത്തിലുള്ള ഉയർച്ചയ്ക്കു വേണ്ടിയാണ് ഇയാൾ കള്ളക്കേസ് ചുമത്തിയെതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച തിരുവനന്തപുരത്തുവെച്ച് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ലെനിനെ അറസ്റ്റ് ചെയ്തത്.
കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. കേസിലെ ആദ്യ മൂന്നു പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടന്നത്.