മുംബൈ: കണ്ടെയ്‌നർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് കയറി ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മുംബൈ- ആഗ്ര ഹൈവേയിലായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്ര മധ്യപ്രദേശ് അതിർത്തിയിലുള്ള ധൂലെ ജില്ലയിലെ പലസ്‌നർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കണ്ടെയ്‌നർ ആദ്യം ഒരു കാറിലും പിന്നീട് മറ്റൊരു കണ്ടെയ്‌നറിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ ഷിർപൂർ കോട്ടേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് മൃതദേഹങ്ങളും കോട്ടേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.