ന്യൂഡൽഹി: എൻ.സി.പിയെ പിളർത്തി അജിത് പവാറിനെ ഒപ്പമെത്തിച്ചത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ഒതുക്കാനുള്ള ബിജെപി കുതന്ത്രമാണെന്ന പ്രതികരണവുമായി കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും.
ശിവസേന മുഖപത്രമായ സാമ്‌നയും ഇതാവർത്തിച്ചു. അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാമെന്നാണ് ബിജെപി വാഗ്‌ദാനമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. ഷിൻഡെ അധികകാലം സ്ഥാനത്തുണ്ടാകില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു.
പുതിയ സാഹചര്യത്തിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസാണെന്നും പ്രതിപക്ഷനേതൃസ്ഥാനം വേണമെന്നും കോൺഗ്രസ് കക്ഷിനേതാവ് ബാലാസാഹേബ് തോറാട്ട് ആവശ്യപ്പെട്ടു.