കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതി രൂക്ഷമാവുകയാണ്. കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു.
മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. 1869 ൽ നിർമിച്ച മതിലാണ് തകർന്നത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജയിൽ സുപ്രണ്ട് പി.വിജയൻ സംഭവസ്ഥലം സന്ദർശിച്ചു.
സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും തത്കാലത്തേക്ക് ഷീറ്റ് വച്ച് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുട്ടുണ്ട്. ജയിലിലെ സുരക്ഷാ ഉറപ്പു വരുത്തുമെന്നും സുപ്രണ്ട് വ്യക്തമാക്കി.