ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
ആദ്യം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. 2011ൽ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായ അദ്ദേഹം 2013ൽ സ്ഥിരം ജഡ്ജിയായി. ഈ വർഷം ഫെബ്രുവരി 26 ന് ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായി.
കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കിയാൽ ഉടൻ കേരള ഹൈക്കോടതിയുടെ 38ആമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.ജെ. ദേശായ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുംഒറീസ, ആന്ധ്രാപ്രദേശ്, മണിപ്പുർ, തെലങ്കാന, ഗുജറാത്ത് ഹൈക്കോടതികൾക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.