Timely news thodupuzha

logo

സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിൽ നടപടി; മുന്നറിയിപ്പുമായി സർക്കാർ

തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിനെ തുടർന്നാണ്.

സ്വത്ത് വിവരം ഇനിയും സമർപ്പിക്കാത്ത ​ഗവൺമെന്റ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവിൽ ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും കൊടുത്തിട്ടുണ്ട്.

സ്വത്ത് വിവരം സമർപ്പിക്കുന്നത് സംബന്ധിച്ച് കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജനുവരി 15 ആയിരുന്നു. അതേസമയം സ്പാർക് സോഫ്റ്റ്‌വെയറിൽ സ്വത്ത് വിവരം പല ജീവനക്കാരും സമർപ്പിച്ചിട്ടില്ല. ഈ വിഷയത്തിലാണ് സർക്കാർ നടപടിയെടുക്കുവാൻ ഒരുങ്ങുന്നത്.

സ്വത്ത് വിവരം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമർപ്പിക്കാത്തത് ഗുരുതര കൃത്യവിലോപമായാണ് സർക്കാർ കാണുന്നത്. അതിനാലാണ് ശിക്ഷണ നടപടിയിലേക്ക് നീങ്ങുന്നതെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ചട്ടത്തിൽ ശിക്ഷണ നടപടികൾക്ക് വേണ്ട ഭേദഗതികൾ പിന്നീട് വരുത്തുമെന്നും അതിൽ കൃത്യമായി എഴുതിച്ചേർത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *