കൊച്ചി: ലോക കമ്യൂണിസ്റ്റ് നേതാക്കളേയും വിമോചന പോരാളികളേയും എ ഐ ആർട്ടിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഷാരോൺ കതിരൂറെന്ന കലാകാരൻ.
ചെ ഗുവെരയും, ലെനിനും മാർക്‌സുമെല്ലാം നാട്ടുവഴികളിലും തടാകതീരത്തുമെത്തി സാധാരണക്കാർക്കിയിൽ നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇതിനു മുൻപ് ഫുട്‌ബോൾ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും കുട്ടികാലം എഐ ആർട്ടിലൂടെ ക്രീയേറ്റ് ചെയ്ത് ഷാരോൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്നാണിപ്പോൾ ലോകനേതാക്കളുടെ ജീവൻ തുടിക്കുന്ന ദൃശ്യങ്ങൾ സാധാരണക്കാർക്കിടയിലേക്കെത്തുന്നത്. എഐ ഉപയോഗിച്ചുള്ള വിവിധ തരം പരീക്ഷണങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്നത്.