കോഴിക്കോട്: ഏക സിവിൽ കോഡിന്റെ മറവിൽ രാജ്യത്തെ മതപരമായി വേർതിരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ വർഗീയ അജൻഡക്കെതിരെ ശനിയാഴ്‌ച ദേശീയ സെമിനാർ. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാവകാശങ്ങൾ നിഷേധിക്കുന്ന മതകോഡ് നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ് സെമിനാർ.
കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ്‌സെന്ററിൽ വൈകിട്ട് നാലിന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഫാസിസ്റ്റ് നീക്കത്തിനെതിരെ പ്രതിരോധാഹ്വാനവുമായി വിവിധ രാഷ്‌ട്രീയ–സാംസ്‌കാരിക–സാമൂഹ്യ സംഘടനകൾ അണിനിരക്കും. ഫാസിസ്റ്റ്‌വിരുദ്ധ മുന്നേറ്റത്തിന് അഭിവാദനമേകി പതിനായിരക്കണക്കിന് ബഹുജനങ്ങളുമെത്തും.