തൊടുപുഴ: ന്യൂമാൻ കൊളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമാനൈറ്റ്സിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊളേജിലെ പുന്നക്കോട്ടിൽ ഹാളിൽ നടത്തിയ പരിപാടിയിൽ സംഘടനാ പ്രസിഡന്റ് അഡ്വ. ഇ.എ റഹീം അധ്യക്ഷത വഹിച്ചു. കൊളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ.സാജു അബ്രഹാം ആശംസ നേർന്നു.
പുതിയ ഭാരവാഹികളായി അഡ്വ.സെബാസ്റ്ര്യൻ കെ ജോസ്(പ്രസിഡന്റ്), സനിൽ ബാബു.എൻ(വൈസ് പ്രസിഡന്റ്), എം.മോനിച്ചൻ(വൈസ് പ്രസിഡന്റ്), ഡോ. ജിതിൻ ജോയി(സെക്രട്ടറി), ബാബു ആന്റണി(ജോയിന്റ് സെക്രട്ടറി), ജെസി സേവ്യർ(ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി അഡ്വ.ഇ.എ റഹിം, ഡോ.തോംസൺ ജോസഫ്, പ്രൊഫ.ജോസഫ് അഗസ്റ്റിൻ, മനോജ് കൊക്കാട്ട്, അനൂപ് കുമാർ, പ്രജീഷ് സി മാത്യു, സയിദ് മുഹമ്മദ്, സാബു അഗസ്റ്റിൻ, എബി പി.എൻ, ഡോ.ജോസ് അഗസ്റ്റിൻ, സീമ മോഹൻ, ജോജി മാത്യു, അബ്ദുൾ അൻസാരി, അനീഷ, റ്റി.സി മാത്യു തുടങ്ങിയവരെയും തിരഞ്ഞെടുത്തു. ന്യൂമാനൈറ്റ്സ് സെക്രട്ടറി ഡോ.ജിതിൻ ജോയി സ്വാഗതവും മുൻ സെക്രട്ടറി ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു നന്ദിയും പറഞ്ഞു.