Timely news thodupuzha

logo

വന്യ മൃഗ ശല്യം; ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു

അടിമാലി: വാളറ മേഖലയിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു. നാളുകളായി ജനവാസ മേഖലയിലും, ദേശീയ പാതയിലും കാട്ടാന ശല്യം വർദ്ധിച്ചിരിക്കുന്നു. ആദിവാസി കുടികളിൽ പകൽ സമയത്ത് പോലും കാട്ടാന ഇറങ്ങുന്നു. കൃഷികൾ പൂർണ്ണമായി നശിപ്പിക്കുന്നു.

ഇതിന് പരിഹാരം ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു. ദേവികുളം എം.എൽ.എ. എ രാജ അധ്യക്ഷത വഹിച്ചു. നേര്യമംഗലം ഭാഗത്ത് നിന്നും പ്രകടനമായി എത്തിയായിരുന്നു ഉപരോധ സമരം നടത്തിയത്. അടിമാലി പഞ്ചായത്ത് പ്രസിഡൻറ് സൗമ്യ അനിൽ , സോളി ജീസസ്, എം.എ. അൻസാരി, കെ. കൃഷ്ണമൂർത്തി , വി.റ്റി. സന്തോഷ് കുമാർ, ദീപ രാജീവ് തുടങ്ങിയ ജനപ്രതിനിധികൾ പ്രകടനത്തിന് നേതൃത്യം നൽകി.

Leave a Comment

Your email address will not be published. Required fields are marked *