Timely news thodupuzha

logo

ജെ.എഫ്.ബി.ആർ.കെയുടെ ആഭിമുഖ്യത്തിൽ 19ന് അവകാശദിനാചരണവും ധർണയും നടത്തും

തിരുവനന്തപുരം: ജോയിന്റ് ഫോറം ഓഫ് ബേങ്ക് റിട്ടയറീസ് കേരളയുടെ(ജെ.എഫ്.ബി.ആർ.കെ) ആഭിമുഖ്യത്തിൽ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും 19ന് അവകാശദിനം ആചരിക്കും. വിവിധ ബേങ്കുകളിൽ നിന്നും വിരമിച്ചവരുടെ ജീവനക്കാരുടെയും ഓഫീസർമാരുടെയും നാല് പ്രമുഖ സംഘടനകളായ ഓൾ ഇന്ത്യ ബേങ്ക് പെൻഷനേഴ്‌സ് & റിട്ടയറീസ് കോൺഫെഡറേഷൻ (AIBPARC), സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ കേരള (SBIPAK), ഓൾ കേരള ബേങ്ക് റിട്ടയറീസ് ഫോറം (AKBRF), റിട്ടയേർഡ് ബേങ്ക് ഓഫീസർസ് നാഷണൽ കോൺഫെഡറേഷൻ (RBONC) തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് ജെ.എഫ്.ബി.ആർ.കെ.

ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, ആർ.ബി.ഐ/സർക്കാർ മേഖലയിൽ ഉള്ളതു പോലെ ബാങ്കിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും കാലാനുസൃതം പരിഷ്കരിക്കുക, 2002 ന് മുമ്പ് വിരമിച്ചവർക്ക് 100 % സമീകരണത്തോടെ ക്ഷാമബത്ത നൽകുക, സർവീസിലുള്ള ജീവനക്കാർക്കും ഓഫീസർമാർക്കും നിലവിൽ ലഭ്യമായ വിധത്തിൽ, പ്രീമിയം പൂർണമായും ബാങ്കുകൾ വഹിക്കുന്ന സംവിധാനത്തോടെ റിട്ടയർ ചെയ്ത എല്ലാവർക്കും ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, 10, 11 ഉഭയകക്ഷി കരാറുകളിൽ അനുവദിക്കപ്പെട്ട സ്പെഷ്യൽ അലവൻസ് , പെൻഷൻ ഉൾപ്പെടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കുക, ബാങ്കുകളിൽ നിന്ന് രാജി വെച്ച, അർഹമായ സർവീസ് ഉളള എല്ലാവർക്കും പെൻഷൻ അനുവദിക്കുക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലെ പെൻഷനിലെ അപാകതകൾ പരിഹരിക്കുക, വിരമിച്ചവരുടെ പ്രശ്നങ്ങൾ അവരുടെ സംഘടനകളുമായി ചർച്ച ചെയ്യാൻ സംവിധാനം ഉണ്ടാക്കുക, കേന്ദ്ര ഗവർമെന്റിന്റെ പൊതുമേഖല ബേങ്ക് സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തുന്നത്.

പ്രക്ഷോഭ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കളും ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *