ന്യൂഡൽഹി: ഒരു ഗുസ്തി താരത്തേയും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാതെ എഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കരുതെന്ന് പഞ്ചാബ് റെസ്‌ലിങ് അസോസിയേഷൻ.
സെലക്ഷൻ ട്രയൽ നടത്താതിരിക്കുന്നത് ജസ്കരൻ സിങ്ങിനോടുള്ള അനീതിയാവുമെന്നും റെസ്‍ലിങ്ങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.എസ്. കുണ്ടു നൽകിയ കത്തിൽ പറയുന്നു.
ഏഷ്യൻ ഗെയിംസിനുള്ള സെലക്‌ഷൻ ട്രയൽ നടത്തുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രത്യേക സമിതി തലവൻ ഭുപേന്ദർ സിങ് ബജ്‌വയ്ക്കാണ് കത്ത് നൽകിയത്.
65 കിലോ മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിലേക്ക് പഞ്ചാബ് റെസിലിങ് നിർദേശിക്കുന്നത് ജസ്കരൻ സിങ്ങിനെയാണ്. ഇന്ത്യക്കായി നിരവധി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത ബജ്റംഗ് പുനിയ തന്നെയാണ് ഇത്തവണയും 65 കിലോ വിഭാഗത്തിൽ മത്സരിക്കുന്നതെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് കത്ത് പുറത്തു വിട്ടിരിക്കുന്നത്.
ടോക്കിയ ഒളിംമ്പിക്സിൽ വെങ്കല മെഡവൽ നേടിയ പൂനിയ ലോകചാമ്പ്യൻ ഷിപ്പുകളിലും ഇന്ത്യക്കായി മെഡൽ നേടിയിട്ടുണ്ട്.