ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മുപ്പതിലേറെ തവണ മാറ്റി വച്ച കേസ് 18ന് പരിഗണിക്കാനാണ് കോടതി തീരുമാനം. മലയാളി ജസ്റ്റിസ് സി.ടി. രവികുമാർ പിൻമാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിന് കൈമാറിയത്.
ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി. രവി കുമാറിൻറെ പിൻമാറ്റം. കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹർജിക്കും, വിചാരണ നേരിടണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ഹർജിയുമാണ് കോടതി പരിഗണിക്കാൻ സ്വീകരിച്ചിരുന്നത്.