Timely news thodupuzha

logo

മണിപ്പൂർ വംശഹത്യ; കൊൽക്കത്തയിൽ ഇടതുമുന്നണി ഉപവാസ സമരം

കൊൽക്കത്ത: മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു.

മൗലാലി ജങ്‌ഷനിൽ നടന്ന സമരത്തിൽ നാനാ തുറകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. സി.പി.ഐ(എം) ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉദ്‌ഘാടനം ചെയ്തു.

ഇടതുമുണി ചെയർമാൻ ബിമൻ ബസു, സിപിഐ എം പി ബിയംഗം സൂര്യകാന്ത മിശ്ര, ഇടതുമുണി ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥി, യുവജന, മഹിളാ സംഘടനകളും മാർച്ച്‌ നടത്തി.

Leave a Comment

Your email address will not be published. Required fields are marked *