തിരുവനന്തപുരം: കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാതലത്തിൽ സി.പി.എം നേതാവ് പി.ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. ജയരാജന്‍ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം കണക്കിലെടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തീരുമാനിക്കുക.
പി.ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ചു
