ഇംഫാൽ: മണിപ്പൂര്‍ നിയമസഭ ഈ മാസം 29ന് വിളിച്ചുചേർക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ അനസൂയ ഉയികെ. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി നിയമസഭ അവസാനമായി സമ്മേളിച്ചത്. ആഗസ്‌ത് 21ന് സമ്മേളനം നടത്താൻ സർക്കാർ ശുപാർശ ചെയ്‌തിരുന്നെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് 29ന് ചേരാമെന്ന നിര്‍ദേശം വന്നത്. സഭചേരാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാത്തത് കടുത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
മണിപ്പൂര്‍ നിയമസഭ സമ്മേളനം 29ന്
