ഗുംല: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ ക്ഷേത്രത്തിലേക്ക് ഇറച്ചി എറിഞ്ഞ പ്രതി പിടിയിലായി. ഗോലു എന്നറിയപ്പെടുന്ന രജ്ദീപ് കുമാറാണ് അറസ്റ്റിലായത്. ടോടോ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലേക്ക് ആഗസ്ത് 14നായിരുന്നു സംഭവം. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. തീവ്രഹിന്ദുത്വസംഘടനകൾ മേഖലയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വൻപ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. പിന്നാലെയാണ് കേസിൽ രജ്ദീപ് കുമാർ അറസ്റ്റിലായത്.
ക്ഷേത്രത്തിലേക്ക് ഇറച്ചി എറിഞ്ഞ പ്രതി പിടിയിൽ
