Timely news thodupuzha

logo

താക്കാളി കിലോയ്ക്ക് 6 രൂപ

കോലാർ: രാജ്യത്തുടനീളം താക്കാളിയുടെ വില 300 രൂപ വരെയെത്തി റെക്കോർഡ് സൃഷ്ടിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ നാടകീയ വഴിത്തിരിവ്. തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞ് 6 രൂപയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ഉത്തരേന്ത്യയിലും ആന്ധ്ര പ്രദേശിലും ഒരുപോലെ കഴിഞ്ഞ രണ്ടാഴ്ചകളായി ഡിമാൻഡ് കുറഞ്ഞു.

സാധാരണക്കാർക്ക് ഇത് വിലയ ആശ്വാസമാണ് നൽകുന്നതെങ്കിലും കർഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. ഏഷ്യയിലെ തക്കാളിയുടെ രണ്ടാമത്തെ വലിയ വ്യാപാര നിലയായ കോലാർ എ.പി.എം.സി മാർക്കറ്റിൽ കർഷകർക്ക് മൊത്തവില കിലോഗ്രാമിന് 6 രൂപവരെയായി എന്നാണ് അധികൃതർ പറയുന്നത്. ജൂലൈ ആദ്യവാരം 15 കിലോ തക്കാളി 2,400 രൂപയ്ക്കാണ് വിറ്റത്.

എന്നാൽ, ഇപ്പോൾ അത് 100-240 രൂപയായി(കിലോയ്ക്ക് 6-16 രൂപ) കുറഞ്ഞു. 2 മാസം മുമ്പ് മാർക്കറ്റിൽ പ്രതിദിനം 60,000 മുതൽ 70,000 വരെ പെട്ടികൾ ലഭിച്ചിരുന്നെങ്കിലും ഈ കഴിഞ്ഞ ഞായറാഴ്ച 1,18,974 പെട്ടികൾ ലഭിച്ചുവെന്നും ഓരോന്നിനും 100-240 രൂപയ്ക്കാണ് വിറ്റതെന്ന് എപിഎംസി സെക്രട്ടറി വിജയ ലക്ഷ്മി പറഞ്ഞു. ബാംഗ്ലൂരിൽ കഴിഞ്ഞയാഴ്ച തക്കാളി വില കിലോയ്ക്ക് 35 രൂപയായി കുറഞ്ഞിരുന്നു.

അയൽ രാജ്യമായ നേപ്പാഴിൽ നിന്നും തക്കാളി ഇറക്കുമതി ചെയ്യുന്നതാണ് പ്രധാനമായും വിലയിടിവിന് കാരണമായതെന്ന് പറയുന്നു. മൊത്ത വില കിലോഗ്രാമിന് 10 രൂപ വരെ കുറഞ്ഞേക്കാമെന്ന് കഴിഞ്ഞയാഴ്ച വിദഗ്ദർ നേരത്തെ അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *