Timely news thodupuzha

logo

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഉദ്ഘാടനം സ്വാമി ശിവസുരൂപാനന്ദ നിർവഹിച്ചു.

തൊടുപുഴ: സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭഗവദ്ഗീത ഭാഷ്യപാരായണാഞ്ജലിക്കു മുന്നോടിയായി മൂന്നു ഞായറാഴ്ചകളിലായി നടക്കുന്ന ഗീതാപാരായണ പ്രഭാഷണത്തോടനുബന്ധിച്ച് സ്വാമി ശിവസ്വരൂപാനന്ദ പ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ചാനൽ https://youtube.com/@SreekrishnaTempleThodupuzha

 സെപ്റ്റംബർ 24 ന് വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ഭാഷ്യപാരായണാഞ്ജലിക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.ക്ഷേത്രം മാനേജർ ബി,ഇന്ദിര. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ, സി.സി കൃഷ്ണൻ., ബി വിജയകുമാർ, ശ്രീമദ് ഭഗവത്ഗീത ഭാഷ്യപരായാണാഞ്ജലി ജനറൽ കൺവീനർ വി കെ സുധാകരൻ, നാരായണ ശർമ തിരുവംപ്ലാക്കൽ, അഖിലഭാരതിയെ നാരായണ പ്രചാര സഭ കോഡിനേറ്റർ ദിനേശൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *