കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയലിൽ മുകേഷ് ഭാര്യ അനീഷയെ(35) വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനീഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുക ആയിരുന്നു. 2022ലായിരുന്നു ഇവരുടെ വിവാഹം. കൊലപാതക കാരണം വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, ഭർത്താവ് അറസ്റ്റിൽ
