Timely news thodupuzha

നിപാ വ്യാപനം; മൃഗ സംരക്ഷണ വകുപ്പ് വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും

കോഴിക്കോട്‌: നിപായുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിൾ ശേഖരിക്കുക.

വളർത്തു മൃഗങ്ങളിൽ നിന്ന് ശേഖരിക്കുന്നതോടൊപ്പം വനാതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിൽ ഉള്ളതുമായ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കാനും തീരുമാനിച്ചു.വന്യജീവികൾ അസ്വാഭാവികമായി ചത്തതായി കണ്ടാൽ വനം വകുപ്പും ജില്ലാ മൃഗസംരക്ഷണ വകുപ്പും പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി സംസ്കരണം എന്നിവ നടത്തും.

കഴിഞ്ഞ ദിവസം നിപാ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളും ഈന്ത്, അടക്ക എന്നിവയും ശേഖരിച്ചിരുന്നു. പ്രതിരോധ നടപടി സംബന്ധിച്ച്‌ കേന്ദ്ര വിദഗ്‌ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചർച്ച നടത്തി.

Leave a Comment

Your email address will not be published. Required fields are marked *