Timely news thodupuzha

logo

കെ.സുധാകരനെ തടഞ്ഞത് തന്നെ പ്രശംസിക്കുന്നത് തടയാൻ; വി.ഡി.സതീശൻ

തിരുവനന്തപുരം: തന്നെ പ്രശംസിക്കുന്നത് തടയാനാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ തടഞ്ഞതെന്ന വിചിത്ര വാദവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുധാകരനുമായി തർക്കം ഉണ്ടായി എന്നത് സത്യമാണ്.

വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ.സുധാകരൻ പറഞ്ഞു. പറ്റില്ലെന്നും താനും. അത് തടയാനാണ് വാർത്താസമ്മേളനത്തിൽ ശ്രമിച്ചതെന്ന് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ശെരിക്കു പറഞ്ഞാൽ അതിൽ ഒരു സത്യമുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു തർക്കമുണ്ടായി. വാർത്താസമ്മേളനത്തിന് പോകാൻ നേരം അദ്ദേഹം പറഞ്ഞു, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന്.

ഒരു കാരണവശാലും പറയാൻ പറ്റില്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ പറയാൻവന്ന കെ സുധാകരനെ തടയാനാണ് ഞാൻ നോക്കിയത്. അപ്പോഴാണ് അദ്ദേഹം ഞാനാണ് കെപിസിസി പ്രസിഡന്റെന്നും ഞാൻ ആദ്യം പറയുമെന്നും പറഞ്ഞത്. അപ്പോഴാണ് ഞാൻ മൈക്ക് നീക്കി നൽകിയത് എന്നാണ് സതീശന്റെ വാദം.

കെ.സുധാകരനും വി.ഡി.സതീശനും തമ്മിൽ വാർത്താസമ്മേളന വേദിയിലുണ്ടായ അഭിപ്രായവ്യത്യാസ വീഡിയോ വൈറലായതിന് പിന്നാലെയാണ് സതീശന്റെ വിചിത്ര ന്യായീകരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യമാണ്‌ വൈറലായത്.

Leave a Comment

Your email address will not be published. Required fields are marked *