Timely news thodupuzha

logo

പോളണ്ടിൽ അപകടത്തിൽ മരിച്ച കോടിക്കുളം സ്വദേശി പ്രവീൺ ജോളിയുടെ സംസ്ക്കാരം തിങ്കളാഴ്ച

കോടിക്കുളം:പോളണ്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കോടിക്കുളം പുളിനിൽക്കും കാലായിൽ ജോളി ജോസഫിന്റെ മകൻ പ്രവീൺ ജോളി (27 ) യുടെ സംസ്ക്കാരം 25 നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2 .30 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടിക്കുളം സെൻറ് ആൻസ് പള്ളിയിൽ നടക്കും .തിങ്കളാഴ്ച രാവിലെ ഭൗതിക ശരീരം വസതിയിൽ കൊണ്ടുവരും .
സെപ്റ്റംബർ 11ന് പോളണ്ടിൽ വച്ചുണ്ടായ കാറപകടത്തിലാണ് മരണം സംഭവിച്ചത് . ആറുമാസം മുൻപാണ് പ്രവീൺ പോളണ്ടിൽ എത്തിയത് . ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോളാണ് അപകടം . മാതാവ് ജിബി തിരുവല്ല ചെള്ളേട്ട് കുടുംബാംഗമാണ് . ,സഹോദരങ്ങൾ: പ്രിയ സനു, അലീന ജോളി.

Leave a Comment

Your email address will not be published. Required fields are marked *