കണ്ണൂർ: സർവ്വകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്‌ക്ക് ഉജ്വല വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളിൽ 55 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു.
കണ്ണൂർ ജില്ലയിൽ 48 ൽ 39 ഉം, കാസർഗോഡ് 20ൽ 13ഉം, വയനാട് 5ൽ 3ഉം കോളേജുകളിൽ എസ്.എഫ്.ഐ യൂണിയൻ നയിക്കും.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കോളേജ്, ബ്രണ്ണൻ കോളേജ്, പെരിങ്ങോ ഗവ കോളേജ്, ചെണ്ടയാട് എം.ജി കോളേജ്, വനിതാ കോളേജ്, മാങ്ങാട്ട് പറമ്പ ക്യാമ്പസ്, പയ്യന്നൂർ സ്വാമി ആനന്ദ തീർത്ത കോളേജ്, നെസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മാത്തിൽ ഗുരുദേവ് , കുറ്റൂർ സൺറൈസ് കോളേജ്, കുറ്റൂർ ജേബീസ് ബി.എഡ് കോളജ്, പാപ്പിനിശ്ശേരി ആംസ്റ്റെക്ക് കോളജ് കൂത്തുപറമ്പ് ഐ.എച്ച്.ആർ.ഡി കോളേജ് , എം.ഇ.എസ് കോളേജ്, പിലാത്തറ കോപ്പറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി കോളേജ്, പിലാത്തറ ലാസ്യ, പിണറായി ഐ.എച്ച്.ആർ.ഡി, മയ്യിലെ ഐ.റ്റി.എം കോളേജ് പാനൂരിലെ ചൊക്ലി ഗവ. കോളജ്, തലശ്ശേരി റ്റി.ഐ.എ.എസ്, ഐ.എച്ച്.ആർ.ഡി ഇരിട്ടി, തളിപ്പറമ്പ് റ്റി.എ.എസ്.കെ കോളേജ്, സ്‌റ്റെംപ്‌സ് കോളേജ്, കാസ്‌പ് കോളേജ് എടക്കാട്, ഐ.ഐ.എച്ച്.റ്റി തോട്ടട, ഇരിട്ടി എസ്.എൻ.ഡി, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം, കണ്ണൂർ എസ്.എൻ കോളേജ്, പാലയാട് ക്യാമ്പസ്, ഡോൺബോസ്കോ, മട്ടന്നൂർ കോളേജ്, എസ്.എൻ.ജി തോട്ടട, എസ്.എൻ.ജി വീർപാട്, കൂത്തുപറമ്പ് എം.ഇ.എസ് കോളേജ്, എസ്.ഇ.എസ് കോളേജ്, എസ്.ഇ.എസ് അക്കാദമി, നിർമ്മലഗിരി അക്കാദമി, നിർമലഗിരി കോളേജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ യൂണിയൻ നേടി.
നവജ്യോതി കോളേജിൽ ചെയർമാൻ മാഗസിൻ എഡിറ്റർ യുയുസിയും വിജയിച്ചു. കാസർഗോഡ് ജില്ലയിലെ ഇ.കെ.നായനാർ ഗവ. കോളേജ് എളേരിതട്ട്, കരിന്തളം ആർട്സ്&സയൻസ് കോളേജ്, നെഹ്‌റു കോളേജ് പടന്നക്കാട്, കണ്ണൂർ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ്, മുന്നാട് പീപ്പിൾസ് കോളേജ്, സെന്റ്. മേരീസ് കോളേജ് ചെറുപനത്തടി, എസ്.എൻ.ഡി.പി കോളേജ് കാലിച്ചാനടുക്കം, ബജ മോഡൽ കോളേജ്, ഉദുമ ഗവ. കോളേജ്, എസ്.എൻ കോളേജ് പെരിയ, ഐ.എച്ച്.ആർ.ഡി മടിക്കൈ, ഐ.എച്ച്.ആർ.ഡി ചീമേനി കോളേജുകളിൽ മികച്ച ഭൂരിപക്ഷത്തിൽ എസ്.എഫ്.ഐ വിജയിച്ചു.
വയനാട് ജില്ലയിൽ ഗവൺമെന്റ് കോളേജ് മാനന്തവാടി, കണ്ണൂർ യൂണിവേഴ്‌സിറ്റി സെന്റർ മാനന്തവാടി, പി.കെ.കാളൻ കോളേജ് മാനന്തവാടി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, ഫ്രട്ടേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകൾ സംയുക്തമായി സഖ്യം ചേർന്ന് പരിശ്രമിച്ചിട്ടും വലതുപക്ഷ മാധ്യമങ്ങൾ നുണ പ്രചരണങ്ങളുമായി കളം നിറഞ്ഞിട്ടും എസ്.എഫ്.ഐയുടെ വിജയ കുതിപ്പിന് തടയിടനായില്ല.
അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങളെന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എസ്.എഫ്.ഐക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്കും ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പേർക്കും സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും സെക്രട്ടറി കെ.അനുശ്രീയും അഭിനന്ദനങ്ങൾ നേർന്നു.