ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസ് ടെന്നീസിലും സ്വർണനേട്ടം തുടർന്ന് ഇന്ത്യ. ടെന്നിസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വർണം കരസ്ഥമാക്കി. ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ എൻ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ: 2-6, 6-3, 10-4. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം ഒമ്പതായി.