കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്. ഇന്ന്(02/10/2023) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 12 ദിവസത്തിനിടെ വിലയില്‍ 1600 രൂപയാണ് ഇടിഞ്ഞത്.