ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷ കുറിച്ച റെക്കോർഡിനൊപ്പമെത്തി വിദ്യ രാംരാജ്. ഏഷ്യൻ ഗെയിംസ് ഹർഡിൽസിൽ യോഗ്യതാ റൗണ്ടിൽ 55.42 സെക്കൻറുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിൻറിലെത്തിയത്.
ഇതോടെ 1984ൽ ലൊസാഞ്ചലസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യാ രാംരാജ് എത്തിയത്. ഫിറ്റ്നസിലും ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി. നാളെ വൈകിട്ട് 4.50നാണ് ഫൈനൽ.