
മൂലമറ്റം: മൂന്നു ങ്കവയലിലുള്ള ഗീതാവില്ലേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹോമായ സ്നേഹ വില്ലയിൽ തക്കല രൂപതയിൽ നിന്നുള്ള വൈദികരുടെ വാർഷിക ധ്യാനം നടത്തി. തക്കല രൂപതാദ്ധ്യക്ഷനും 42 വൈദികരും ധ്യാനത്തിൽ സംബന്ധിച്ചു.

അതോടൊപ്പം സ്നേഹവില്ലയിൽ പുതുതായി നിർമ്മിച്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയുടെ ആശീർവാദകർമ്മം തക്കല രൂപതാദ്ധ്യക്ഷൻ മാർ. ജോർജ്ജ് രാജേന്ദ്രൻ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. സ്നേഹ വില്ല നിർമ്മിച്ച് തക്കല രൂപതയ്ക്ക് നൽകിയ മേഴ്സി ജോസ് തര്യനും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു..
പുതുതായി ആരംഭിച്ച സ്നേഹ വില്ല സീനിയർ സിറ്റിസൺ ഹോമിൽ 30 സീനിയർ സിറ്റിസൺ സിന് താമസിക്കുന്നതിനുള്ള എല്ലാ വിധ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.