തിരുവനന്തപുരം: എൽ.ഡി.എഫിൽ നിന്നും ജെ.ഡി.എസിനെ പുറത്താക്കാത്തതിന് എതിരെ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ രംഗത്ത്. ജെ.ഡി.എസിൻറെ അഖിലേന്ത്യാഘടകം ബി.ജെ.പിക്കൊപ്പം ചേർന്നപ്പോൾ തന്നെ അവരെ പുറത്താക്കണമായിരുന്നു. അത് ചെയ്തില്ല.
സി.പി.എം ബി.ജെ.പിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ജെ.ഡി.എസ് – ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പൂർണ പിന്തുണയോടാണെന്ന ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാമർശത്തിനു പിന്നാലെയാണ് മുരളീധരൻറെ വിമർശനം.
കേരളത്തിൽ ഇടതുമുന്നണിയുടെയും കേന്ദ്രത്തിലും കർണാടകത്തിലും ബി.ജെ.പിയുടെ കൂടെയുമാണ് ജെ.ഡി.എസ്. ഇങ്ങനെയൊരു പാർട്ടിയെ എൽ.ഡി.എഫിലെ ഘടകകക്ഷിയായി ഇരുത്തുന്നു. അതിൻറെ അർഥം എന്താണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.