തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നാലാമത് സംസ്ഥാന നാടകോത്സവത്തിന് തിരിതെളിഞ്ഞു. ഒ.മാധവൻ നഗർ (തൊടുപുഴ ടൗൺഹാളിൽ) ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എം.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പ്രമുഖ നാടക / സിനിമാ താരം പ്രമോദ് വെളിയനാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യപ്രഭാക്ഷണം നടത്തി.
മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ.ജോസഫ് ജോൺ, സനു കൃഷ്ണൻ, നാടക നടൻ തൊടുപുഴ ചാക്കപ്പൻ, സാംസ്കാരിക പ്രവർത്തകരായ അഡ്വ.നീറണാൽ ബാലകൃഷ്ണൻ, സനൽ ചക്രപാണി, കെ.ആർ.സോമരാജൻ, ലിറ്റി ബിനോയ്, ഷീബ അനുകുമാർ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ സ്വാഗതവും ജോസ് തോമസ് കൃതജ്ഞതയും അറിയിച്ചു. തുടർന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ ചരിത്ര നാടകം മണികർണ്ണിക അവതരിപ്പിച്ചു. മൂന്ന് നാടകങ്ങളോടെ 24ന് സമാപിക്കും.