ഇടുക്കി: നെടുങ്കണ്ടത്ത് 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
10 വയസുകാരനെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി
