Timely news thodupuzha

logo

കൊച്ചിയിൽ ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവം, അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ചിലർ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്നു ഭഷ്യവിഷബാധമൂലം യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർ കൂടി ആശുപത്രിയിൽ ചികിത്സ തേടി. കൊച്ചി കാക്കനാടുള്ള ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്.

സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു.

ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോട്ടയം സ്വദേശിയായ രാഹുൽ (24)മരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *