ഏലപ്പാറ: ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു. രാവിലെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും കുമളിയിൽ നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുയായിരുന്നു. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളേജ് വളവിലാണ് അപകടം. ചെന്നൈ സ്വദേശി വെങ്കിടേശ് 65 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.