Timely news thodupuzha

logo

ബാംഗ്ലൂരിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

ബാംഗ്ലൂർ: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. തുമകുരു ജില്ലയിലാണ് സംഭവം. ​

ഗരീബ് സാബ്(42), ഭാര്യ സുമയ്യ(35), മക്കളായ ഹസീറ(14), സുബാൻ(10), മുനീർ(8) എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് നി​ഗമനം.

ആത്മഹത്യക്കുറിപ്പും ലോൺ നൽകിയവർ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോയും പൊലീസ് കണ്ടെടുത്തു. തുമകുരുവിൽ കബാബ് വിൽപ്പനക്കാരനാണ് ​ഗരീബ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *