കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 46,160 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 5770 രൂപയായി. രണ്ടാഴ്ചയ്ക്കിടെ ആദ്യമായി വ്യാഴാഴ്‌ച പവന് 480 രൂപ കുറഞ്ഞിരുന്നു. ഡിസംബർ 29ന് സ്വർണത്തിന് കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. പവന് 46,480 രൂപയായി ഉയർന്ന സ്വർണവില വ്യാഴാഴ്‌ച കുറയുകയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 82.50 രൂപയാണ് ഇന്ന് കൂടിയത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 660 രൂപയുമാണ് വില. ഇതോടെ ഒരു കിലോഗ്രാമിന് 82,500 രൂപയായി വില ഉയർന്നു.
സ്വര്‍ണ വില കൂടി






