Timely news thodupuzha

logo

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചത്. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിൻ്റെ ചുമതല നൽകിയത്.

‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ കാര്യം തന്നെയാണ് പറയാനുള്ളത്. പാർട്ടിയുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്ന സാമുദായ വിഭാഗങ്ങളെ ഒപ്പം നിർത്താൻ നടപടികൾ ഉണ്ടാകുന്നില്ല. സംഘടനാപരമായി വിവിധ പരിപാടികൾ നടത്തുണ്ടെന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ട്. പക്ഷേ, പേപ്പറിൽ കാണുന്ന ഗുണഫലമൊന്നും പ്രവൃത്തിയിൽ കാണാനില്ലല്ലോ?’’– പ്രധാനമന്ത്രി പറഞ്ഞു.

എപ്പോഴും കാണുന്ന മുഖങ്ങള്‍ നേതൃതലത്തില്‍ പോരാ. പുതുമുഖങ്ങളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക്  കഴിയണം. പുതിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *