Timely news thodupuzha

logo

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം അഴിമതിയും ധൂർത്തുമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് സർക്കാരിന്‍റെ ധൂർത്താണെന്ന് പ്രതിപക്ഷം. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് കോൺഗ്രസ് എം.എൽ.എ റോജി എം ജോൺ ആണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിൽ തർക്കമില്ല. 26,500 കോടി രൂപയോളമാണ് കുടിശികയായുള്ളത്. കാലോചിതമായ പരിഷ്കാരം കൊണ്ടു വരുന്നതിൽ സർക്കാർ പരാജയമാണ്.

കേന്ദ്ര സർക്കാർ നയങ്ങൾ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും ആണ് പ്രധാന കാരണം. സർക്കാരിന്‍റെ ധൂർത്തും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

കഴിഞ്ഞ സർക്കാരാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം. അന്നു നടപ്പിലാക്കേണ്ട പലതും നടപ്പിലാക്കിയില്ലെന്നും റോജി ആരോപിച്ചു.

കാരുണ്യ പദ്ധതി, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ക്ഷേമനിധി പെൻഷൻ എന്നിവയെല്ലാം താറുമാറായി കിടക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മൂന്നാം ഗഡു കൊടുത്തിട്ടില്ല.

ഈ അവസ്ഥയിലും വലിയ ധൂർത്ത് നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അയോധ്യ കേസിൽ വാദിച്ച വക്കീലിനെയാണ് കൊണ്ടു വരുന്നതെന്നും റോജി വിമർശിച്ചു. നികുതി പിരിക്കുന്നതിൽ സർക്കാർ‌ പൂർണമായും പരാജയപ്പെട്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

ഏറ്റവും കൂടുതൽ റവന്യു ഡഫിസിറ്റി ഗ്രാന്‍റ് കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ട് ഇപ്പോൾ ഒന്നും കിട്ടുന്നില്ലെന്ന് പറയുന്നുവെന്നും കുഴൽ നാടൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *