തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം. കൈയ്യാങ്കളിയില്‍ ഓഫീസിലെ കസേരകളും, ജനല്‍ ചില്ലുകളും തകര്‍ത്തു. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്.
വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ബ്‌ളോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം.
ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി ജി ജയദീപ് പറഞ്ഞു.