തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന സ്വഭാവം ശരിയല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കേരളം രാജ്യത്തിന്‍റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്രത്തിന്‍റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുന്നു’ എന്ന് മുഖ്യമന്ത്രി ആരോപിച്ചു. ട്രഷറി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമകാര്യങ്ങൾക്ക് കേന്ദ്രത്തിന്‍റെ നയമല്ല കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ താത്പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് കേന്ദ്രത്തിന്‍റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.