
തൊടുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തെ പിന്തുണച്ചും, കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ കേന്ദ്രസേനയും പോലീസും നടത്തുന്ന ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധിച്ച് കേരള കോൺഗ്രസ് നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി.
പ്രകടന ശേഷം കാർമൽജങ്ങ്ഷനിൽ ചേർന്ന ഐക്യദാർഢ്യ സമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് ഉദ്ഘടനം ചെയ്‌തു.

നിയോജകമണ്ഡലംപ്രസിഡന്റ് അഡ്വ ജോസി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം അപു ജോൺ ജോസഫ്, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി കാവാലം,ബൈജു വറവുങ്കൽ, ബ്ലേസ് ജി വാഴയിൽ, എ.എസ് ജയൻ, കെ.എ പരീത്, അഡ്വ റെനിഷ് മാത്യു, ഫിലിപ്പ് ചേരിയിൽ, ലത്തീഫ് ഇല്ലിക്കൽ, സുരേഷ് ജോസഫ് വലുമ്മേൽ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ക്ലമെന്റ് ഇമ്മാനുവേൽ, ടോമിച്ചൻ മുണ്ടുപാലം, എം.കെ ചന്ദ്രൻ, ഷാജി അറക്കൽ, ബിജോ ചേരിയിൽ, ജോയി ജോസഫ്, ജാൻസി മാത്യു, കെ.കെ ജോസഫ്, ബേബി കാവാലം, ജീസ് ആയത്തുപാടം, സി.എച്ച് ഇബ്രാഹിം കുട്ടി, മേജോ കുര്യാക്കോസ്, ഡായി കൊടുങ്കയം, ലൂക്കാച്ചൻ മൈലാടൂർ, ജോബി ജോൺ തീക്കുഴിവേലിൽ, പാപ്പച്ചൻ ഇലഞ്ഞിക്കൽ, ജോൺ ആക്കാന്തിരി, രഞ്ജിത് മണപ്പുറത്ത്, ജോർജ് ജെയിംസ്, ഷാജി മുതുകുളം എന്നിവർ നേതൃത്വം നൽകി.